കരിന്തളം: നിർമ്മാണം തുടങ്ങി വർഷം നാല് ആയിട്ടും പണി പൂർത്തിയാവാത്ത കുമ്പളപ്പള്ളി പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും പണി ഉടൻ പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് കമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കിനാനൂർ -കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളിയിൽ. കാസർകോട് വികസന പാക്കേജിൽ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളപ്പള്ളി – ഉമിച്ചി പൊയിൽ കോളനി റോഡിൽ കുമ്പളപ്പള്ളി ചാലിന് കുറുകേ 499 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പാലത്തിന് തറക്കല്ലിട്ട് നാലുവർഷം കഴിഞ്ഞിട്ടും പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും പണി പൂർത്തിയായിട്ടില്ലെന്നും ഇതു കാരണം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ, കരിമ്പിൽഹെസ്ക്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾ സ്കൂളിൽ എത്താൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി വിവി രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ കെ വിശ്വനാഥൻ, ടി സിദ്ധിക്ക് , സിന്ധു വിജയകുമാർ, ഗിരീഷ് വി കെ ,വാസു കരിന്തളം, അമൃത പി എന്നിവർ സംസാരിച്ചു. സിനിയർ അസിസ്റ്റന്റ് ഇന്ദുലേഖ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോളി ജോർജ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി ടി സിദ്ധിക്ക് (പ്രസിഡൻ്റ്), വാസു കരിന്തളം (വൈസ് പ്രസിഡൻറ്), സിന്ധു വിജയകുമാർ (മദർ പി ടി എ പ്രസിഡൻ്റ്), അമൃത പി ( മദർ പി ടി എ വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.