കുമ്പള : കുമ്പള ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ് 2024- 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി, ബാലസഭ കുട്ടികൾക്കായി, നാടൻ പാട്ട് ട്രുപ്പ് സെലക്ഷൻ ക്യാമ്പ്, കുമ്പള ജി എസ് ബി എസിൽ നടത്തി.
നാടൻ പാട്ടിന്റെ തനിമയും , പ്രാധാന്യവും ഒട്ടും ചോരാതെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ,നില നിർത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് ഈ മേഖലയിൽ ആദ്യമായി കുമ്പള ഗ്രാമപഞ്ചായത്ത് ഈ ഒരു പദ്ധതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്.
65 ബാലസഭ കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി നേതൃത്വം നൽകി.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട്, യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു. സി ഡി എസ് ചയർപേഴ്സൺ ഖദീജ പി കെ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ,പഞ്ചായത്ത് മെമ്പർമാരായ കൗലത്ത് ബീവി, മോഹന, സെക്രട്ടറി കലേഷ് കുമാർ എന്നിവർ സംസാരിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ചന്ദ്രാവതി, എസ് ഡി , കൺവീനർ രജനി,സി ഡി എസ് അംഗങ്ങളായ മഞ്ജുഷ, വീണ,പ്രസന്ന സുമിത്ര,ആർ പി വസന്തി,മെന്റർ ആർ പി മാരായ അമിത, ശ്രുതി, കോസ്റ്റൽ വളണ്ടിയർ ശ്വേത, എസ് ടി ആനിമാറ്റർമാരായ കമല, പവിത്ര തുടങ്ങിയവർസംബന്ധിച്ചു.