ചെറുവത്തൂർ: ചെറുവത്തൂരിൽ കുടുംബശ്രീ ബസാർ വീണ്ടും തുറന്നു. നവീകരിച്ച ബസാർ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള ഉൽഘടനംചെയ്തു. ആദ്യവിൽപന പഞ്ചായത്ത് മെമ്പർ ബുഷ്റ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ ഗിരീശൻ,ബി എൻ ഇ സി പി ചെയർപേഴ്സൺ ബിന്ദു, ചെറുവത്തൂർ സി ഡി എസ് ചെയർപേഴ്സൺ ശ്രീജ, തൃക്കരിപ്പൂർ ചെയർപേഴ്സൺ മാലിനി, പടന്ന ചെയർപേഴ്സൺ റീന, ചെറുവത്തൂർ സി ഡി എസ് മെമ്പർ സെക്രട്ടറി വിനയ രാജ്, ഡി പി എം ആതിര, ബി സി ജ്യോതിഷ്, ബി സി ദിവ്യ, സേവിക അംഗങ്ങൾ ബി എൻ ഇ സി പി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.