കോടോംബേളുർ – കിനാനുർ കരിന്തളം, ബളാൽ വെസ്‌റ്റ് എളേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാഞ്ഞങ്ങാട് നിന്ന് വെള്ളരിക്കുണ്ട് റൂട്ടിൽ എളേരിത്തട്ടിലേക്ക് കെഎസ്‌ആർടിസി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഐഎംഎം ബേുളർ ലോക്കൽ സെക്രട്ടറി എച്ച് നാഗേഷ് ഗതാത മന്ത്രി ഗണേഷ്‌കുമാറിന് നിവേദനം നൽകി.
മലയോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക് കാഞ്ഞങ്ങാട് നഗരവുമായും താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടുമായും ബന്ധപ്പെടാൻ നിലവിൽ ജില്ലാ– ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ നിർമ്മിച്ച മികച്ച റോഡുകളുണ്ടെങ്കിലും ബസ് ഗതാഗത സൗകര്യമില്ലാത്ത സാഹചര്യത്തിൽ കാഞ്ഞങ്ങാട് – മൂന്നാംമൈൽ , പറക്കളായി എണ്ണപ്പാറ, പോർക്കളും കുറ്റിയോട്ട് ബേളുർ ശിവക്ഷേത്രം, കുഞ്ഞികൊച്ചി നായിക്കയം പരച്ച , കാരാട്ട് പന്നിത്തടം എ കെജി നഗർ വെള്ളരിക്കുണ്ട്. പുങ്ങം ചാൽ വഴി എളേരിത്തട്ടിലേക്ക് കെ എസ്‌ആർടിസി ബസ്‌അനുവദിക്കണമെന്നാണ് ആവശ്യം ഈ ബസ് റൂട്ട് ജില്ലാ ആശുപത്രി പറക്കളായി ആയൂർവേദ്ദ ആശുപത്രി, ബേളുർ ഹോമിയോ ആശുപത്രി എണ്ണപ്പാറ വെള്ളരിക്കുണ്ട്. കുടുംബാരോഗ്യ കേന്ദ്രം ബേളുർ , നായിക്കയം, എടത്തോട് പറക്കളായി ഗവ യുപി സ്‌കുൾ , തായനുർ , അട്ടേങ്ങാനം , പരപ്പ , വെള്ളരിക്കുണ്ട് ഹയർസെക്കൻഡറി വിദ്യാലയങ്ങൾ , എളേരിത്തട്ട് ഇകെ നായനാർ സ്‌മാരക ഗവ കോളേജ് , കോടോബേളുർ ഗ്രാമപഞ്ചായത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങൾ, വിവിധ ആരാധനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്താനുമുള്ള മികച്ച യാത്രാ സൗകര്യം കൂടി ഈ റൂട്ടിൽ ബസ് അനുവദിക്കുന്നതോടെ ഒരുങ്ങുമെന്നും നിവേദനത്തിൽ ചൂണ്ടികാട്ടി