ദീർഘദൂര സർവീസിലെ കെഎസ്ആർടിസി ഡ്രൈവർ ഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു. പാലാ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എരുമേലി കൊരട്ടിപ്പാലം അമ്പലവളവ് സ്വദേശി
പി കെ ബിജുവാണ് (54) മരിച്ചത്. പാലാ-സുൽത്താൻബത്തേരി സർവ്വീസിലെ ഡ്രൈവറാണ്. ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Tags: death KSRTC driver