
നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും ഏപ്രിൽ 14 മുതൽ 23 വരെ വിവിധ പരിപാടികളോടുകൂടി നടക്കും.എല്ലാ ദിവസങ്ങളും വിവിധ പൂജകളും താന്ത്രിക കർമ്മങ്ങളും തായമ്പകയും ഉണ്ടാകും. ഏപ്രിൽ 14 ന് രാവിലെ നാലുമണിക്ക് വിഷുക്കണി.തുടർന്ന് നടതുറക്കലും തായമ്പകയും രാവിലെ 7 മണിക്ക്ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ച് ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി കുഞ്ഞിരാമൻ നായർ ഭദ്രദീപം കൊളുത്തു.ചെയർമാൻ കെ സി മാനവർമ്മ രാജ അനുഗ്രഹപ്രഭാഷണം നടത്തും.രാത്രി 7.15ന് നൃത്തസമ്മോഹനം .15ന് വൈകിട്ട് 7.15ന് കോട്ടക്കൽരാജു മോഹനന്റെ നേതൃത്വത്തിൽ മേജർ സെറ്റ് കഥകളി രുഗ്മണിസ്വയംവരം.16 ന് യജ്ഞാചാര്യൻ ബ്രഹ്മശ്രീ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരിപ്പാടിന് ആചാര്യ വരവേൽപ്പ്. കോട്ടം ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്ര പരിസരത്തു നിന്നും മാടത്തിൻ കീഴിൽ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയോടെ ആനയിക്കും.വൈകിട്ട് ആറുമണിക്ക് യജ്ഞശാലയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാരിക്കാട്ട് സുബ്രഹ്മണ്യൻ തായർ ഭദ്രദീപം തെളിയിക്കും.തുടർന്ന് യജ്ഞാചാര്യൻ ആചാര്യ വർണ്ണവും ശ്രീമദ് ഭാഗവത മാഹാത്മ്യ വർണ്ണനയും നടത്തും.19ന് വൈകിട്ട് 6 30ന് വാദ്യകലാനിധി നീലേശ്വരം ദാമോദരന്മാരാരുടെ സോപാനസംഗീതം.
തുടർന്ന് നീലേശ്വരം നന്ദകുമാറും ശിവാനന്ദ് പ്രേം പ്രകാശ് കരിപ്പോത്തും നയിക്കുന്ന ഡബിൾ തായമ്പക.21ന് വൈകിട്ട് തിരുവാതിരക്കളി.23 ന്ഉച്ചകഴിഞ്ഞ് യജ്ഞ പ്രസാദ വിതരണത്തോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കും.