വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവത്തിന്റെ യും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായി സമീപ പ്രാദേശങ്ങളിലെ ക്ഷേത്രകമ്മറ്റി ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ഷേത്രേശ സംഗമം സംഘടിപ്പിച്ചു..
നീലീശ്വരം സ്വാമി വിശ്വനന്ദ സരസ്വതി പരിപാടി ഉത്ഘാടനം ചെയ്തു..
ക്ഷണിക്കപ്പെട്ട സമീപ പ്രാദേശങ്ങളിലെ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെയും ബളാൽ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരെയും ഉപഹാരം നൽകി ആദരിച്ചു..
ആഘോഷകമ്മറ്റി ചെയർ മാൻ വി. മാധവൻ നായർ അധ്യക്ഷതവഹിച്ചു..
ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ രക്ഷാധികാരി ഡോ. എ. സുനിൽ കുമാർ. സെക്രട്ടറി ഇ. ദിവാകരൻ നായർ കെ. വി. കൃഷ്ണൻ.മാതൃ സമിതി പ്രസിഡന്റ് ജ്യോതി രാജേഷ്. കുമാരൻ കൂബളപ്പള്ളി. ബാലൻ മാസ്റ്റർ പരപ്പ.ഹരീഷ് പി. നായർ. ഡോ. വിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.അഞ്ചിന് ആറു മുതൽ വിവിധ താന്ത്രികചടങ്ങുകൾ. മാതൃ വന്ദനം. മഹാപൂജ രാത്രി വിവിധ കലാപരിപാടി കൾ നടക്കും
ആറിന് രാവിലെ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. സമാധരണ സഭ. മഹാപൂജ എന്നിവ നടക്കും. വൈകിട്ട് ഏഴു മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും.രാത്രി9 മണിക്ക് തിരുവനന്തപുരം ശ്രീ നന്ദനയുടെ യാനം നാടകം നടക്കും.
7 ന് രാവി 9.55 നും 10.39 നും ഇടയിൽ ഉള്ള ശുഭ മുഹൂർത്തത്തിൽ അഷ്ട ബന്ധ ലേപനം. സഹസ്ര പരി കലാശാഭിഷേകം ബ്രഹ്മ കുംഭാഭിഷേകം. വൈകിട്ട് ഏഴു മുതൽ വിവിധ കലാപരിപാടികളും 8.30ന് കോട്ടക്കൽ കഥകളി സംഘത്തിന്റെ ദക്ഷ യാഗം കഥകളി നടക്കും.
8 ന് രാവിലെ വിവിധ ക്ഷേത്രചടങ്ങുകൾ നടക്കും. 10 30 ന് ഭാഗവത ഗീതാഞ്ജലി ഭക്തി ഗാനമേള. തുടർന്ന് വിവിധ താത്രിക ചടങ്ങുകൾ. വൈകിട്ട് നാലിന് രഥാരോഹണം. കാഴ്ച്ച ശീവേലി.രദോത്സവം. രാത്രി 7 ന് കാഴ്ച്ചവരവ് ഘോഷയാത്ര. കാഴ്ച്ച സമർപ്പണം. ശ്രീ ഭൂതബലി. എഴുന്നള്ളത്ത് തിടമ്പ് നൃത്തത്തോടെ ഉത്സവംസമാപിക്കും.
9 ന് ക്ഷേത്ര അധീനതയുള്ള പരദേവത പള്ളിയറയിൽ കളിയാട്ട ഉത്സവം ആരംഭിക്കും. രാത്രി 8 മണി മുതൽ തോറ്റം പുറപ്പാട് നടക്കും. മെഗാ മ്യൂസിക്കൽ നൈറ്റ്. പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്.
10 ന് രാവിലെ 10 30 മുതൽ ചാമുണ്ഡിയുടെയും വിഷ്ണു മൂർത്തിയുടെയും പുറപ്പാട്.
11 ന് കൊട്ടക്കോട്ട് കാവിൽ കളിയാട്ടം. 10.30മുതൽ ബീരൻ തെയ്യം. ചാമുണ്ഡി. വിഷ്ണു മൂർത്തി ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട് നടക്കും..
ഉത്സവനാളു കളിൽ ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും അന്നദാനവും ഉണ്ടാകും..