കാഞ്ഞിരപൊയിൽ യുപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന പട്ടേന പഴനെല്ലിയിലെ പി. ഇ കൃഷ്ണൻ നമ്പൂതിരി (79) അന്തരിച്ചു. ഭാര്യ: സരസ്വതി അന്തർജനം (കക്കാട്ട് കിഴക്കേ ഇല്ലം).മക്കൾ: പി. ഇ ഷാജിത് (കൃഷ്ണ ബിൽഡേഴ്സ്, കൃഷ്ണ അസോസിയേറ്റ്, റിയൽ സൂപ്പർ മാർക്കറ്റ് നീലേശ്വരം), പി. ഇ ഷൈന. മരുമക്കൾ – ഉച്ചില്ലം പദ്മനാഭ തന്ത്രി(മംഗളൂരു), ദിവ്യ (ഇയ്യാക്കാട്ട് ഇല്ലം, സെൻട്രൽ യൂണിവേഴ്സിറ്റി പെരിയ ). സഹോദരങ്ങൾ : നാരായണൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ശംഭു നമ്പൂതിരി(എല്ലാവരും റിട്ട. അധ്യാപകർ),ഗൗരി അന്തർജനം പരേതരായ പരമേശ്വരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, സാവിത്രി അന്തർജനം.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.