The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

കൃഷ്ണൻ കുട്ടൻ മാസ്റ്റർ സ്മാരക ചിത്രരചനാ മത്സരം

നീലേശ്വരം:നീലേശ്വരം രാജാസ് ഹൈസ്കൂളിലെ മുൻ ചിത്രകല അധ്യാപകനും പ്രമുഖ ചിത്രകാരനുമായിരുന്ന കൃഷ്ണൻ കുട്ടൻ മാസ്റ്ററുടെ ഓർമ്മക്കായി രാജാസിലെ മുൻ അധ്യാപകരുടെ കൂട്ടായ്മയായ രാജാങ്കണം ഒക്ടോബർ 26 ന് ശനിയാഴ്ച ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരങ്ങൾ രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടക്കും. യൂ.പി വിഭാഗത്തിന് പെൻസിൽ ഡ്രോയിങ് ,
ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവർക്ക് വാട്ടർ കളർ വിഭാഗങ്ങളിലാണ് മത്സരം.
വാട്ടർ കളറിൽ ബ്ലാക്ക് ആൻഡ് വൈറ്റ് പാടില്ല.
ചിത്രം വരയ്ക്കുന്നതിനുള്ള ചാർട്ട് പേപ്പർ സംഘാടകർ നൽകും . മറ്റ് സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. വിജയികളായ കുട്ടികൾക്ക് നവംബർ 9ന് ഉച്ചയ്ക്കു മൂന്നു മണിക്ക് നടക്കുന്ന കൃഷ്ണൻ കുട്ടൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പിസി പ്രസന്നകുമാരി ചെയർമാനും കെ തങ്കമണി ജനറൽ കൺവീനറും പി എ കുമാരി പ്രോഗ്രാംകമ്മറ്റി ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു

Read Previous

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ജാഗ്രത നിര്‍ദേശം

Read Next

തൈക്കടപ്പുറം ബോട്ട് അപകടം മരിച്ചത് പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍, മുനീറിനെ കാണാതായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73