നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേഡ് അധ്യാപകരുടെ സംഘടനയായ രാജാങ്കണവും പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കൂളിലെ ചിത്രകല അധ്യാപകനായിരുന്ന കൃഷ്ണൻ കുട്ടൻ മാസ്റ്ററുടെ അനുസ്മരണവും ചിത്രപ്രദർശനവും നാളെ (വെള്ളി) തുടങ്ങും. രാവിലെ10 മണിക്ക് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചിത്ര, ഫോട്ടോ പ്രദർശനം സ്കൂൾ പ്രിൻസിപ്പൽ പി വിജേഷിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത ഉദ്ഘാടനം ചെയ്യും നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി മുഖ്യാതിഥിയാവും. 9ന് ഉച്ചയ്ക്ക് 2.30ന് അനുസ്മരണ സമ്മേളനം രാജാങ്കണം പ്രസിഡന്റ് പി.സി. പ്രസന്നയുടെ അധ്യക്ഷതയിൽ കെ.രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ സി കെ നായർ അനുസ്മരണ പ്രഭാഷണം നടത്തും ഡോ. അംബിക സുധൻ മാങ്ങാട്, സ്കൂൾ മാനേജർ ടി സി ഉദയവർമരാജ എന്നിവർ മുഖ്യാതിഥികളാകും. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനയിൽ വിജയികളായ കുട്ടികൾക്കുള്ള കേഷ് അവാർഡും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും.തുടർന്ന് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഗോപി മരങ്ങാട് കർണാടക സംഗീതത്തിലെ രാഗങ്ങളെ മലയാള സിനിമാഗാനങ്ങളിലൂടെ പരിചയപ്പെടുത്തുന്ന രാഗ സുധാഞ്ജലി എന്ന പരിപാടിയും ഉണ്ടാകും .