കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി. എസ്. ടി. എ.) കാസർഗോഡ് റവന്യൂജില്ലാ സമ്മേളനം ഫിബ്രവരി 3,4 തീയ്യതികളിൽ നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 3 ന് രാവിലെ 10 മണിക്ക് ജില്ലാ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായുള്ള വിവിധ കലാമത്സങ്ങൾ സർഗ്ഗോത്സവം നടക്കും. പ്രസിദ്ധ സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്യും. 2 മണിക്കു നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡണ്ട് പി. കെ. ഫൈസൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട്. കെ. രമേശൻ മുഖ്യഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് കാനത്തൂർ അധ്യക്ഷനാകും 4. ന് ജില്ലാ സിക്രട്ടറി കെ. ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.വി. വാസുദേവൻ നമ്പൂതിരി ബഡ്ജറ്റും അവതരിപ്പിക്കും, വൈകുന്നേരം 4 മണിക്ക് നിലേശ്വരം രാജാസ് ഹൈസ്കൂൾ പരിസരത്തു നിന്ന് മുത്തുക്കുട, ബാൻ്റ് മേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന വിളംബര ഘോഷയാത്ര മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കും. 4 ന് ഞായറാഴ്ച്‌ച രാവിലെ 10 മണിക്ക് ജില്ലാ സമ്മേളനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട്. കെ. അബ്ദുൾമജീദ് നിർവ്വഹിക്കും. സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പുരസ്കാര ജേതാക്കളായ സംഘടനാ ഭാരവാഹികളെ ചടങ്ങിൽ വച്ച് ആദരിക്കും മൽസര വിജയികൾക്ക് സംസ്ഥാന സിക്രട്ടറി ജി.കെ.ഗിരിജ ഉപഹാരം നൽകും. തുടർന്ന് വിദ്യാഭ്യാസ സമ്മേളനം കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. നന്ദികേശൻ ഉദ്ഘാടനം ചെയ്യും ഡോ. കെ. പി. ഗോപിനാഥൻ പാഠ്യപദ്ധതി പരിഷ്ണരണത്തിലെ കാണാപ്പുറങ്ങൾ എന്ന വിഷയം അവതരിപ്പിക്കും. 2 മണിക്കു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ജില്ലാ കൗൺസിൽ യോഗത്തിൽ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ എ.വി. ഗിരീശൻ ജി.കെ ഗിരീഷ് ജില്ലാ സെക്രട്ടറി കെ ശ്രീനിവാസൻ, ജില്ലാ കമിറ്റിയംഗം കെ.സുഗതൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.