The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു

ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന കെ പി കണ്ണൻ മാസ്റ്ററുടെ ആദരിക്കൽ ചടങ്ങ് വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായി. അധ്യാപക ദിനത്തിൽ കണ്ണൻ മാസ്റ്ററുടെ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. ആദരവ് ഏറ്റുവാങ്ങുമ്പോൾ ഓർമ്മകളുടെ കടലിരമ്പത്തിൽ കണ്ണൻ മാസ്റ്റർ വിതുമ്പി. ചിത്രകലാധ്യാപകൻ, കരകൗശല വിദഗ്ധൻ, നാടക ചലച്ചിത്ര നടൻ, മേക്കപ്പ് ആർട്ടിസ്റ്റ്, നർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ കണ്ണൻ മാസ്റ്റർ ദീർഘകാലം ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ അധ്യാപകനായിരുന്നു. ഹെഡ്മാസ്റ്റർ ഏവി സന്തോഷ്കുമാർ പൊന്നാട അണിയിച്ചു. കുടുംബാംഗങ്ങളോടൊപ്പം പി ടി എ പ്രസിഡണ്ട് എം ശ്രീജേഷ്, അധ്യാപകരായ കെ രാജേഷ് കുമാർ, കെ ടി അഭിനന്ദ്, ശ്രീപാർവ്വതി, പി വി രേഷ്മ, ടി അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.

Read Previous

ജനറൽ ബോഡി യോഗവും, ഉന്നത വിജയികൾക്കുള്ള അനുമോദനവും

Read Next

ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്ക്കൂളിലെ അദ്ധ്യാപക ദിന ആഘോഷം വേറിട്ടതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!