The Times of North

Breaking News!

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

കോഴിക്കോട് ബാലവിവാഹം; കേസെടുത്ത് എലത്തൂര്‍ പൊലീസ്

എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി. സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമാണ് ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്. ബാലവിവാഹം നടന്നതായി ചൊവ്വാഴ്ച എലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇവരെ കണ്ടെത്തുകയും 15കാരിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം എന്നാണ് വിവാഹം നടന്നതെന്നോ എവിടെ വച്ചാണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read Previous

നീലേശ്വരം പാലായിൽ ഭക്ഷ്യവിഷബാധ നിരവധി പേർ ആശുപത്രിയിൽ

Read Next

ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട് 13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73