കൊയോങ്കര നോർത്ത് തൃക്കരിപ്പൂർ എഎൽപി സ്കൂളിൽ നിന്നും 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനധ്യാപിക വിവി ഗീതയ്ക്കുളള യാത്രയയപ്പും സ്കൂളിന്റെ 103-ാം വാർഷികവും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി അനുമോദ് അധ്യക്ഷനായി.എഇഒ രമേശൻ പുന്നത്തിരിയൻ ഉപഹാര സമർപ്പണം നടത്തി. സിനിമ-സീരിയൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി വി രവീന്ദ്രൻ മാസ്റ്റർ, ഫ്ളവേഴ്സ് മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൃഷ്ണപ്രിയ,സ്കൂൾ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ച ശ്രുതി വൈക്കത്ത് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.എം. ആനന്ദവല്ലി,
ചെറുവത്തൂർ ബിആർസി ബി.പി.സി സുനിൽകുമാർ.എം, മാനേജ്മെന്റ് പ്രതിനിധി രാഘവൻ കുളങ്ങര,വി വി ഗീത ടീച്ചർ,മുൻ സ്കൂൾ അധ്യാപികമാരായ കെ.ലക്ഷ്മി ടീച്ചർ, കെ.വി.കല്യാണി ടീച്ചർ, എം.ടി.പി. നഫീസത്ത് ടീച്ചർ,മദർ പിടി എ പ്രസിഡണ്ട് ഗീതു രതീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടി ഉഷ ടീച്ചർ സ്വാഗതവും എം രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.