തൃക്കരിപ്പൂർ :17 വർഷങ്ങൾക്കുശേഷം ഏപ്രിൽ 19, 20, 21 തീയതികളിൽ കളിയാട്ടം. കളിയാട്ടം നടക്കുന്ന കൊയോങ്കര കൂവാരത്ത് തറവാട് അയ്യംവളപ്പ് ഭഗവതിക്ഷേത്രത്തിൽ
മേലേരിക്ക് നാൾമരം മുറിക്കലും അടയാളം കൊടുക്കൽ ചടങ്ങും നടന്നു.കൊയോങ്കര പൂമാല ഭഗവതിക്ഷേത്രം സ്ഥാനികർ,പയ്യക്കാൽ ഭഗവതിക്ഷേത്രം സ്ഥാനികർ,കൂർമ്പ ഭഗവതിക്ഷേത്രം സ്ഥാനികരുടെയും തറവാട് കാരണവൻമാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
കളിയാട്ടത്തിൽ വിഷ്‌ണുമൂർത്തി (ഒറ്റക്കോലം),പുതിയ ഭഗവതി,കമ്മാടത്ത് ഭഗവതി,രക്തചാമുണ്ഡി,അങ്കക്കുളങ്ങര ഭഗവതി,ഭൂതം, കന്നിക്കൊരുമകൻ, ഗുളികൻ എന്നീ തെയ്യങ്ങളാണ് കെട്ടിയാടുക.