നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒമ്പതാമത് കോട്ടപ്പുറം അഖില കേരള നാടകോത്സവം ഡിസംബർ ആദ്യവാരം സംഘടിപ്പിക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ രണ്ടിന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോട്ടപ്പുറം ശ്രീ വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടക്കും . നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർ ഷംസുദ്ദീൻ അരിഞ്ചിറ, കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് മലപ്പിൽ സുകുമാരൻ എന്നിവർ സംസാരിക്കും.