
നീലേശ്വരം: കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് മലപ്പിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേത്രത്തിന് പതിച്ച് കിട്ടിയ ഭൂമിയുടെ പട്ടയം എൽ എൽ എ ക്ഷേത്രം പ്രസിഡണ്ടിന് നൽകി.
ശ്രീ വെെകുണ്ഠം കൾച്ചറൽ സെൻ്റർ കുവൈത്ത് നിർമ്മിച്ച് നൽകിയ ഊട്ടുപുരയുടെ താക്കോൽദാന ചടങ്ങും ഉത്സവാഘോഷ കമ്മിറ്റിയുടെ ബ്രൗഷർ പ്രകാശനവും ചടങ്ങിൽ വച്ച് നടന്നു.
ശ്രീ നെല്ലിക്കാതുരുത്തി കഴകം പ്രസിഡണ്ട് കെ വി അമ്പാടി, അന്നദാന കമ്മിറ്റി ചെയർമാൻ പി.പി. കൃഷ്ണൻ , ആഘോഷ കമ്മാറ്റി ചെയർമാൻ ഓർച്ച കുഞ്ഞിക്കണ്ണൻ, ശ്രീ വൈകുണ്ഠo കൾച്ചറൽ സെൻ്റർ കുവൈത്ത് പ്രസിഡണ്ട് കടവത്ത് ശ്രീധരൻ, ക്ഷേത്രം വനിതാ വേദി പ്രസിഡണ്ട് സതി ഭരതൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം ജന സെക്രട്ടറി എ. രാജു സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ എം.വി.ഭരതൻ നന്ദിയും പറഞ്ഞു.
തുടർന്ന് കൊച്ചിൻ മിമിക്സ് മീഡിയ യുടെ മെഗാഷോ അവതരിപ്പിച്ചു