നീലേശ്വരം:ഡിസംബർ 25 മുതൽ കോട്ടപ്പുറം സി എച്ച് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾഗ്രൗണ്ടിൽ ആരംഭിക്കുന്ന കോട്ടപ്പുറം സെവൻസ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റ് ഫിക്സചർ ടൂർണമെന്റ് പ്രൈസ് മണി സ്പോൺസർമാരായ ബഷീർ കല്ലായി (ഗ്രാൻഡ് വ്യൂ റെസിഡൻസി) പ്രമോദ് മാട്ടുമ്മൽ, അഡ്വ. കെ പി നസീർ (കേരള ജ്വല്ലറി) എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. നീലേശ്വരം ഗ്രാൻഡ് വ്യൂ റെസിഡൻസിയിൽ നടന്ന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. കെ പി മൊയ്‌ദു ഹാജി, മമ്മു കോട്ടപ്പുറം, പുഴക്കര റസാഖ്, എൻ പി റഹീം, ബഷീർ ടി പി, നിസാർ ഖാത്തീം, ടി പി മൻസൂർ, റഹ്‌നാസ്,സഫ്‌വാൻ പുഴക്കര, അബ്ദു പി പി സി, ഉനൈസ്, ഫാരി, ശറഫുദ്ധീൻ, മുഹ്സിൻ, ആദിൽ, അഫ്നാൻ, റാസിക്, അഹ്റാസ്, റാസിൽ, സഫ്‌വാൻ എന്നിവർ സന്നിഹിതരായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.