കോട്ടപ്പാറ: പുതിയതായി നിർമ്മിക്കുന്ന കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിരവും മടിക്കൈ കമ്മാരൻ സ്മാരക ഹാൾ നിർമ്മാണം പൂർത്തികരിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണത്തിനുമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ
വിതരണ ഉദ്ഘാടനം നടന്നു. കോട്ടപ്പാറയിൽ നിർമ്മാണ കമ്മിറ്റി രക്ഷാധികാരിയും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ പി അരവിന്ദാക്ഷൻ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ മോഹനൻ, ബി എം എസ് മടിക്കൈ മേഖലാ പ്രസിഡൻ്റ് പി മണി വാഴക്കോട് എന്നിവർ സംസാരിച്ചു. മുതിർന്ന ബി ജെ പി പ്രവർത്തകൻ വി.കുഞ്ഞിരാമൻ ശിവജിനഗർ സമ്മാന പദ്ധതിയുടെ ആദ്യ കാർഡ് ഏറ്റുവാങ്ങി. നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി മനോജ് കുമാർ സ്വാഗതവും ട്രഷറർ വിനോദ് ശിവജിനഗർ പറഞ്ഞു.