വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് ജനറൽബോഡിയോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് കോട്ടക്കൽ വിജയൻ വിജയിച്ചു. എതിരായി മത്സരിച്ച വിമത വിഭാഗത്തിലെ പാലക്കുടിയിൽ ജോയിയെ 55 നെതിരെ 87വോട്ടുകൾക്കാണ് വിജയൻ പരാജയപ്പെടുത്തിയത്. ശക്തമായ മത്സരവുമായാണ് എതിർപക്ഷം രംഗത്ത് വന്നതെങ്കിലും ഇന്നലെ രാത്രി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യം നീക്കത്തിലൂടെയാണ് എതിരാളികളുടെ മുന ഒടിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്ന വിജയനെ മാറ്റണമെന്നാണ് ആവശ്യത്തെ തുടർന്നാണ് എതിരാളികൾ പാലക്കുടിയിൽ ജോയിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും എന്ന് ഉറപ്പായതോടെ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയാനാണ് ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഔദ്യോഗിക പക്ഷം യോഗം ചേർന്നത് സെക്രട്ടറി പ്രസിഡന്റ് ട്രഷറർ ഉൾപ്പെടെ പത്തോളം പേർ പങ്കെടുത്ത യോഗത്തിൽ വച്ച് എടുത്ത നിർണായ തീരുമാനമാണ് ഔദ്യോഗിക പക്ഷത്തെ വിജയത്തിൽ എത്തിച്ചത്.