കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം ഒക്ടോബർ 28 മുതൽ നവംബർ 3 വരെ നടക്കും. 28 ന് വൈകിട്ട് 6 ന് സർവൈശ്വര്യ വിളക്കുപൂജ, 7.15 ന് മാക്കരംകോട്ട് ധർമ്മശാസ്താ ക്ഷേത്രം ഭജനസമിതിയുടെ ഭജന, 9 ന് കുമ്മണാർകളരി കോൽക്കളി സംഘത്തിൻ്റെ കോൽക്കളി എന്നിവയുണ്ടാകും. 28, 29,30 തീയതികളിൽ രാത്രി 10.30 ന് അഞ്ചണങ്ങൻ ഭൂതം, 11.30 ന് ചെറിയ ഭഗവതി തെയ്യങ്ങൾ കെട്ടിയാടും 29,30,31 തീയതികളിൽ ഉച്ചയ്ക്ക് 12 ന് ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യത്തിന്റെ പുറപ്പാട്.
29 ന് രാത്രി 7.30 ന് ആനന്ദാശ്രമം ബാലവിഹാറിലെ കുട്ടികളുടെ യോഗ പ്രദർശനം. 8 ന് അനുമോദനച്ചടങ്ങ് കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. 8.30 ന് കുമ്മണാർ കളരി ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ നൃത്തസന്ധ്യ. തുടർന്ന് കോൽക്കളി. നവംബർ 2 ന് രാത്രി 8 ന് കുണ്ടാർ ചാമുണ്ഡി തെയ്യത്തിൻ്റെ തോറ്റം, 3 ന് 11 ന് കുണ്ടാർ ചാമുണ്ഡി തെയ്യം പുറപ്പാടോടെ സമാപിക്കും. കളിയാട്ട