
തൊഴിലെടുത്ത് ജീവിച്ചു വന്ന നിരക്ഷരരെയും അർദ്ധ സാക്ഷരരെയും ആത്മവിശ്വാസം നൽകി ജീവിതം കെട്ടിപ്പടുക്കാൻ വെയിൽ കൊണ്ട് ക്ഷീണിതരായവർക്ക് സ്വയം വെയിലേറ്റ് തണൽ നൽകുന്ന വൃക്ഷംപോലെ പ്രവർത്തിച്ച വ്യക്തിയാണ് കൂക്കാനം റഹ് മാൻ മാഷെന്ന് ഡോ. എം ബാലൻ അഭിപ്രായപ്പെട്ടു. വായനായനം പരിപാടിയുടെ ഭാഗമായി ഏവൺ ക്ലബ്ബ് കൂക്കാനം മാഷ് എഴുതിയ അക്ഷര വിപ്ലവം എന്ന പുസ്തകം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
കരിവെള്ളൂർ ചെറുവത്തൂർ, മാണിയാട്ട് ചന്തേര, വെള്ളച്ചാൽ ,വെള്ളൂർ എന്നിവിടങ്ങളിൽ നിന്ന് തൊഴിൽ ചെയ്ത് വൈകുന്നേരം കരിവെള്ളൂരിലെത്തിയ നൂറ് കണക്കിന് തൊഴിലാളികൾക്ക് അക്ഷര വെളിച്ചം നൽകി തുടർ പഠനത്തിലൂടെ വിവിധ സർക്കാർ ഡിപ്പാർട്ടുമെൻ്റുകളിൽ ഉദ്യോഗാർത്ഥികളായി തീർന്ന നിരവധി തൊഴിലാളികൾ പങ്കെടുത്ത യോഗത്തിലാണ് ഡോ. ബാലൻ ഇങ്ങിനെ പറഞ്ഞത്.
യോഗത്തിൽ വായനശാല പ്രസിഡണ്ട് എൻ. കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. തമ്പാൻ മൂത്തൽ രാജൻ കൊടക്കാട്, സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് കൂക്കാനം റഹ് മാൻ എഴുത്തനുഭവങ്ങൾ പങ്കിട്ടു. റഹ് മാൻ മാഷ് എഴുതിയ അഞ്ച് പുസ്തകങ്ങളുടെ കിറ്റ് വായനശാലാ സെക്രട്ടറി ടി.വി. ശശിക്ക് ചടങ്ങിൽ വെച്ച് കൈമാറി.