ക്ളായിക്കോട് ശ്രീമുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിൽ 2026 ഫെബ്രുവരി മാസത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി കുടുംബയോഗം നടത്തി ആഘോഷ കമ്മിറ്റി രൂപീകരണം 2025 ജനുവരി 19ന് നടത്താൻ തീരുമാനിച്ചു കുടുംബയോഗം കരി വള്ളൂർ വല്യച്ഛൻ പ്രമോദ് കോമരം ഭദ്രദീപംകുളത്തി ഉദ്ഘാടനം ചെയ്തു. എ വി സുധാകരൻ അധ്യക്ഷനായി. മണക്കാട്ട് ചന്ദ്രൻ ദിവാകരൻ എൻവി പുരുഷോത്തമൻ കെവി പ്രസാദ് എൻ വി പുരുഷോത്തമൻ എൻ വി സുനിൽകണിയട ക്ഷേത്ര സ്ഥനികരായ ഗോപാലകൃഷ്ണൻകോമരം മോഹനൻ അന്തിതി രിയൻ തുടങ്ങിയവർ സംസാരിച്ചു .എൻ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.2008 ലാണ്ഇവിടെ അവസാനമായി പെരുങ്കളിയാട്ടം നടന്നത്.