നീലേശ്വരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്
ചികിത്സയിലിരിക്കെ മരണപ്പെട്ട ചിറപ്പുറം ആലിൻ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകൻ കിഷോർ കുമാറിന്റെ (20) മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും.
ഇന്നലെ രാവിലെ ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽവെച്ച് കിഷോർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ കിഷോറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം യൂണിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയ്ക്കിടെ ഇന്ന് മരണപെട്ടു. മംഗലാപുരം ആശുപത്രിയിൽ ഉള്ള മൃതദേഹം ഹോസ്ദുർഗ് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം നാളെ നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്കരിക്കാനാണ് നീക്കം. അമ്മ: വിദ്യ.സഹോദരങ്ങൾ:കിരൺ, കാർത്തിക.