
ചോയ്യംകോട് :ജനവീതം ദുസ്സഹമാക്കിയ പിണറായി സർക്കാർ തങ്ങളുടെ പാർട്ടി നേതാക്കൾക്കും ആശ്രിതർക്കും വാരിക്കോരി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ആനുകൂല്യം നൽകി , അവരിലൂടെ നല്ലൊരു തുക പാർട്ടി ലെവിയെന്ന പേരിൽ ശേഖരിച്ച് സർക്കാർ ഖജനാവിൽ നിന്നുള്ള പണം പാർട്ടി ഫണ്ടിലെത്തിക്കുക എന്നതാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി എം.അസിനാർ കുറ്റപ്പെടുത്തി. ഭൂനികുതി 50% വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള , സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ.
മണ്ഡലം കോൺഗ്രസ്സ് ട്രഷറർ പി.ജനാർദ്ദനൻ ആദ്ധ്യക്ഷത വഹിച്ചു. സി.വി. ഗോപകുമാർ, കെ.വി.ജയകുമാർ, എ. കെ. ശശിധരൻ, വിജയകുമാർ കാറളം ടി.വി. രാജൻ, കെ. ലക്ഷമി, വിഷ്ണു പ്രകാശ് എന്നിവർ പ്രസംഗിച്ചു.