നീലേശ്വരം:കൽകത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രയിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസി ഡണ്ട് ഡോ എ.ടി മനോജ് ഉൽഘാടനം ചെയ്തു. യോഗത്തിൽ ഡോ ബിനോ ജോസ്, ഡോ ബ്ലസ്സൻ, സീനിയർ നേർസിങ്ങ് ഓഫീസർ പ്രിൻസി എന്നിവർ സംസാരിച്ചു
ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നതിനു വേണ്ടി ഐ എം എ നടത്തുന്ന സമരത്തിന് പരിപൂർണ്ണ പിന്തുണയുമായി നാളെ ജില്ലയിലെ സർക്കാർ ഡോക്ടർമാർ അത്യാഹിത വിഭാഗ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ കൂട്ട അവധിയെടുത്ത് സമരത്തോട് സഹകരിക്കുമെന്ന് കെ ജി എം ഓ അറിയിച്ചു.