The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.

നീലേശ്വരം :കിനാനൂർ കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കിളിയളം– വരഞ്ഞൂർ–- കമ്മാടം കിഫ്ബി റോഡിൽ കിളിയളം ചാലിൽ നിർമിച്ച പാലം ഈ മാസം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2016-2017 ൽ കിഫ്ബി പദ്ധതിയിലാണ് പാലവും ഇരുഭാഗത്തേക്കുമുള്ള റോഡും ഉൾപ്പെടുത്തിയത്. പിഡബ്ല്യുഡി ബ്രിഡ്‌ജസ് വിഭാഗം പാലം പ്രോജക്ടിന് 2021 ഫെബ്രുവരിയിൽ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2021 നവംബറിൽ 4.20 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിർമാണം വൈകി. പാലത്തിന്റെ അപ്രോച്ച് റോഡ് ഇരുഭാഗത്തും നേരത്തേ പൂർത്തിയായി. ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട്, വരഞ്ഞൂർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊല്ലമ്പാറ വഴി നീലേശ്വരത്തേക്ക് പാലം വഴി എളുപ്പത്തിൽ എത്താം. പഞ്ചായത്ത് ഓഫീസ്, റേഷൻ കട, കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനും സൗകര്യമാവും. 25 കോടി ചിലവിലാണ് കിളിയളം–വരഞ്ഞൂർ– കമ്മാടം റോഡിലെ പാലങ്ങൾ പൂർത്തിയാക്കിയത്. ഈ പാലത്തിൻ്റെ ഉദ്ഘാടനം നാടിൻ്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

Read Previous

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്

Read Next

യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73