പടന്നക്കാട്ടെ വീട്ടിൽ നിന്നും ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും ആഭരണങ്ങൾക്ക് കവർച്ച നടത്തുകയും ചെയ്ത പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നു. എന്നാൽ രോക്ഷകുലരായ നാട്ടുകാർ പ്രതിക്കെതിരെ രോക്ഷ പ്രകടനമാണ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ കുടക് സ്വദേശിയും പുഞ്ചാവിയിൽ താമസക്കാരനുമായ കെ പി സലീമിനെ ഇന്നലെയാണ് ഹോസ്ദുർഗ് പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്രയിൽ വെച്ച് അതിസാഹസികമായി പിടികൂടിയത്. ഇന്നലെത്തന്നെ കാഞ്ഞങ്ങാട്ടേക്ക് എത്തിച്ച പ്രതിയെ ഇന്ന് രാവിലെയാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. അതേസമയം പീഡനക്കേസിന് പുറമേ പുഞ്ചാവിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ആഭരണങ്ങൾ പൊട്ടിച്ചെടുത്തതിനും മറ്റൊരു വീട്ടിൽ മോഷണ ശ്രമം നടത്തിയതിനും രണ്ട് കേസുകൾ കൂടി ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്തു.