കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. കാസർകോട് എം എൽ എ എൻ .എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ടി. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഖാദർ മാങ്ങാട് മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ മുഖ്യപ്രഭാഷണം നടത്തി.ഡോ.സുശീല ലാസർ, എം.ഗോപാലകൃഷ്ണകുറുപ്പ് ,കുഞ്ഞാ ഹമ്മദ് പാലക്കി, ഉമേഷ് കാമത്ത്, യൂസഫ് ഹാജി, എന്നിവരെ ചടങ്ങിൽ വെച്ച് എം എൽ എ ഉപഹാരം നൽകി ആദരിച്ചു.നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, കെ.കെ.ജാഫർ, കെ.ലത, ബൽരാജ് എം, കെ.കെ.ബാബു, പി.എ.അബൂബക്കർ ഹാജി പള്ളിക്കര, കെ.സുകുമാരൻ മാസ്റ്റർ, എം.ഗംഗാധരൻ, മേരിക്കുട്ടി മാത്യു, വി.കെ.അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വൈ .യം.സി.ചന്ദ്രശേഖരൻ സ്വാഗതവും, മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് അടുത്തുള്ള പെട്രോൾ പമ്പിനടുത്ത് നിന്ന് പ്രകടനമായി പ്രവർത്തകർ ടൗൺ ഹാളിൽ എത്തിചേർന്നു.