തൃക്കരിപ്പൂർ: കേരള സംഗീത നാടക അക്കാദമി നടക്കാവ് നെരൂദ തയ്യറ്റേഴ്സിന്റെ സഹകരണത്തോടെ
നടത്തുന്ന ഉത്തര മേഖല അമേച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കമാവും. നടക്കാവ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30 ന് വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാന്റ് മാസ്റ്ററുമായ ജി എസ് പ്രദീപ് നാടക മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണൻ അധ്യക്ഷത വഹിക്കും. കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തും.
നാടകകോത്സവത്തിന്റെ വരമറിയിച്ച് വിളംബര ഘോഷയാത്ര നടന്നു.വാദ്യമേളങ്ങളുടെ അകംമ്പടിയോടെ തങ്കയം മുക്ക് കേന്ദ്രീകരിച്ച് നടക്കാവ് തീയറ്റഴ്സ് പരിസത്തേക്ക് നടന്ന ഘോഷയാത്രയിൽ കലാ-സാംസ്കാരിക രാഷ്ട്രീ രംഗത്തെ വ്യക്തിത്വങ്ങൾ അടക്കം നിവധി പേർ അണിനിരന്നു.ആദ്യ ദിനം പാടക്കാട് നവരംഗിന്റെ ഇദം ന മമ: നാടകം അരങ്ങേറും.