
കാഞ്ഞങ്ങാട് -. കേരളാ പോലീസ് 2000 ബാച്ച് കാസർകോട് 25-ാം വാർഷികാഘോഷവും, കുടുംബ സംഗമവും , സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ.എസ് ഐ മാരായ പ്രദീപൻ പി , വിനോദ് കുമാർ ടി, മുരുകൻ എസ് എന്നിവർക്കുള്ള യാത്രയയപ്പും കാഞ്ഞങ്ങാട് രാജ് റസിഡൻസി ഹാളിൽ നടന്നു.. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. 2000 ബാച്ച് കാസർകോട് പ്രസിഡന്റ് കെ കെ രതീശൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ വി ജഗദീശൻ അനുശോചനം വായിച്ചു. ജനറൽ സെക്രട്ടറി എംമഹേന്ദ്രൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി അജയകുമാർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.