കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖല കണ്‍വെന്‍ഷനും ഐ കാര്‍ഡ് വിതരണവും ആദരവും മേഖലാ പ്രസിഡന്റ് പി,വി ദാമോദരമാരാരുട അധ്യക്ഷതയിൽ സിനിമാതാരം ജയന്‍ രാജ ഉദ്ഘാടനം ചെയ്തു. അഗര്‍വള്‍ ഐ ഹോസ്പിറ്റലും അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന ഐ കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന അസി. സെക്രട്ടറി വാദ്യരത്‌നം മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍ കെ.വി ഗോവിന്ദമാരാര്‍ക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. നീലേശ്വരം മാരാര്‍ സമാജം പ്രസിഡന്റ് കെ.നാരായണമാരാര്‍, കലാചാര്യ പി.വി മധുസൂദനമാരാര്‍, പി.വി നാരായണമാരാര്‍, പി.വി ദിവകരമാരാര്‍, പി.വി പാര്‍വതി അമ്മ, കെ.മാധവിയമ്മ, വി.വി കാര്‍ത്ത്യായനി അമ്മ, വാദ്യശ്രീ പുരസ്‌കാരം ലഭിച്ച പി.വി ദാമോദര മാരാര്‍ തുടങ്ങിയവരെ അക്കാദമി ജില്ലാ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ കുട്ടമത്ത് ആദരിച്ചു. അക്കാദമി ജില്ലാ സെക്രട്ടറി രാജേഷ് മാരാര്‍ തൃക്കണ്ണാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം മാരാര്‍ സമാജം സെക്രട്ടറി കെ.ഗംഗാധരമാരാര്‍, മാതൃസമിതി പ്രസിഡന്റ് കനകവേണി, അക്കാദമി സംസ്ഥാന സമിതി അംഗം കെ.സന്തോഷ് മാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാന കലോത്സവത്തില്‍ മികച്ച നേട്ടം കൈവരിച്ച അക്കാദമി മെമ്പര്‍മാരുടെ കുട്ടികളെയും സിനിമാതാരം ജയന്‍ രാജ അനുമോദിച്ചു. നീലേശ്വരം രാധാകൃഷ്ണന്‍, ദേവദത്തന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കേളികൊട്ടോട് കൂടിയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നീലേശ്വരം സജിത്തും നീലേശ്വരം ശിവരാമനും ചേര്‍ന്ന് സോപാനസംഗീതം അവതരിപ്പിച്ചു.അക്കാദമി മേഖലാ സെക്രട്ടറി നന്ദകുമാര്‍.സി സ്വാഗതവും ശ്രീകുമാര്‍ ചിറക്കാല നന്ദിയും പറഞ്ഞു.