പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ സമസ്ത മേഖലകളുംതകർന്ന് തരിപ്പണമായതിനാൽ, തികഞ്ഞ പരാജയമായ ഈ സർക്കാരിനെ ഭരണത്തിൽ നിന്നു പുറത്താക്കാനുള്ള കോൺഗ്രസിന്റെ സമര പോരാട്ടങ്ങൾക്ക് കെ എസ് എസ് പി എ യുടെ പിന്തുണ ഉണ്ടാകണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും, മുൻമന്ത്രിയുമായ എ പി അനിൽകുമാർ എംഎൽഎ അഭ്യർത്ഥിച്ചു. കെ എസ് എസ് പി എ നാല്പതാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ അധ്യക്ഷത വഹിച്ചു ഈസ്റ്റ് എളേരിപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി സെക്രട്ടറിമാരായ ഹരീഷ് പി നായർ, അഡ്വ. പി വി സുരേഷ് കെ എസ് എസ് പി എ , വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ട് ടി .വനജ കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാമകൃഷ്ണൻ, സരണി ജില്ലാ ചെയർമാൻ എ .എം ശ്രീധരൻ ,വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കമ്മ വേലായുധൻ, കെ സരോജിനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .ജില്ലാ പ്രസിഡണ്ട് പി .സി സുരേന്ദ്രൻ നായർ സ്വാഗതവും, ജില്ലാ സെക്രട്ടറി എം കെ ദിവാകരൻ നന്ദിയും പറഞ്ഞു .
12 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം
കെ എസ് . എസ് പി എ. ജില്ലാ വൈസ് പ്രസിഡണ്ട് പി പി കുഞ്ഞമ്പുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ .കെ ആർ കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ രാജൻ കുരുക്കൾ മുഖ്യപ്രഭാഷണം നിർവഹിച്ചു .കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി രത്നാകരൻ ,കെ വി രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം പി ദാമോദരൻ നമ്പ്യാർ, സംസ്ഥാന കൗൺസിലർ പി എ ജോസഫ് ,വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് ബി റഷീദ, സരണി കൺവീനർ എൻ കെ ബാബുരാജ്, വനിതാ ഫോറം ജില്ലാ സെക്രട്ടറി വി വി ജയലക്ഷ്മി എന്നിവർ സംസാരിച്ചു സംഘാടകസമിതി വർക്കിംഗ് കൺവീനർ ടി കെ എവുജിൻ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു .
രണ്ടുമണിക്ക് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം വിജയൻറെ അധ്യക്ഷതയിൽ നടന്ന സംഘടനാ ചർച്ച കെ എസ് . എസ് പി എ സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു .ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ കെ കുഞ്ഞി കൃഷ്ണൻ, ചന്ദ്രൻ നാലപ്പാട് നിയോജകമണ്ഡലം പ്രസിഡണ്ട് മാരായ ഇ മോഹനൻ, സി.പി ഉണ്ണികൃഷ്ണൻ ,എം കെ ചന്ദ്രശേഖരൻ നായർ, എ ദാമോദരൻ,കെ എ യൂസഫ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം തോമസ് മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് രാവിലെ നടന്ന ശക്തി __ പ്രകടനത്തിൽ എഴുനൂറ്റി അൻപതിൽ അധികം പ്രവർത്തകർ പങ്കെടുത്തു.