ഉദുമ: സഹകരണ മേഖലയില്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങളും, ചട്ടങ്ങളും, പരിഷ്‌കാരങ്ങളും, സഹകരണ മേഖലയുടേയും ജീവനക്കാരുടെയും സുരക്ഷിതത്വം മുന്‍ നിര്‍ത്തിയായിരിക്കണമെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഉദുമ യൂണിറ്റ് സമ്മേളനം മുഖ്യപ്രമേയമായി ആവശ്യപെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെസിഇഎഫ് സെപ്തംബര്‍ 4ന് സംസ്ഥാന വ്യാപകമായി നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുവാനും സമ്മേളനത്തില്‍ പ്രവര്‍ത്തകരോട് ആഹ്വാനംചെയ്തു. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ ശശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു കടവംകാനം അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായി തെരഞ്ഞെടുത്ത ടി കെ ഹസീബ് യുത്ത്‌കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത സുജിത് കുമാര്‍ എന്നിവരെ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഉപഹാരം നല്‍കി അനുമോദിച്ചു. പുതിയ അംഗങ്ങള്‍ക്കുളള മെമ്പര്‍ഷിപ്പും വിതരണം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം പുരുഷോത്തമന്‍ നായര്‍, ജില്ലാ സെക്രട്ടറി ജയന്‍, താലൂക് പ്രസിഡന്റ് രതീഷ് ഒ വി, വൈസ് പ്രസിഡന്റ് അബ്ദല്‍കാദര്‍, ജില്ല വനിത ഫോറം അംഗം സുകുമാരി ശ്രീധരന്‍, താലൂക് കമ്മിറ്റിയംഗങ്ങളായ തിലകരാജന്‍, സുജിത് കുമാര്‍, പി വി നാരായണന്‍, ഗോപാലകൃഷ്ണന്‍, നിഷിത ടി വി, യൂണിറ്റ് വനിത ഫോറം ചെയ്യര്‍പേഴ്‌സണ്‍ ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് പുതിയകണ്ടം സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് വി കുഞ്ഞിരാമന്‍ ബാര നന്ദിയും പറഞ്ഞു. തുടര്‍ന്ന് സഹകരണ നിയമം ഭേദഗതി വിഷയത്തില്‍ റിട്ടയര്‍ അസിസ്റ്റന്റ് നജിസ്റ്റാര്‍ കെ മോഹനന്‍ ക്ലാസെടുത്തു.
ഭാരവാഹികള്‍: ഷിബു കടവങ്ങാനം (പ്രസിഡന്റ്). ശ്രീനിവീസന്‍ പി അരവത്ത്, വി കുഞ്ഞിരാമന്‍ ബാര(വൈസ് പ്രസിഡന്റുമാര്‍). ശ്രീജിത്ത് പി (സെക്രട്ടറി). ധന്യ ബാലചന്ദ്രന്‍, അബ്ദുള്‍ റഹിമാന്‍(ജോ.സെക്രട്ടറിമാര്‍). ശശീന്ദ്രന്‍ കെ(ട്രഷറര്‍). വനിതാഫോറം: ഉഷാകുമാരി എം(ചെയര്‍പേഴ്‌സണ്‍), രജനി എം സണ്ണി (കണ്‍വീനര്‍).