കാഞ്ഞങ്ങാട്: സഹകരണ സ്ഥാപനങ്ങൾ നാടിന്റെ നന്മയ്ക്ക്, കരുത്തേകാൻ ഒരുമിക്കാം എന്ന ജനകീയ മുദ്രാവാക്യമുയർത്തിസംസ്ഥാനത്ത്സഹകരണ സ്ഥാപനങ്ങൾ നടത്തുന്നജനകീയ ഇടപെടലുകളും,സഹകരണ സ്ഥാപനങ്ങളുടെ ആവശ്യകതയും പൊതുജനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായികേരള കോ ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധങ്ങളായ ജനകീയ ക്യാമ്പിന്റെ ഭാഗമായികോട്ടച്ചേരി ബാങ്ക് യൂണിറ്റ്ജനകീയ ക്യാമ്പയിൻ നടത്തി.
കുന്നുമ്മൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പയിൻ ജില്ലയിലെ മുതിർന്ന അഭിഭാഷകനും കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ചെയർമാനുമായ പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.വി.ലേഖ അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘം പ്രസിഡണ്ട് പി.കെ.നിഷാന്ത്, ദിനേശ് ബീഡി വ്യവസായ സഹകരണ സംഘം മുൻ പ്രസിഡണ്ട് എം. പൊക്ലൻ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.രാഘവൻ, അജാനൂർ അർബൻ സഹകരണ സംഘം പ്രസിഡണ്ട് വി.കമ്മാരൻ, പുല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് ടി.വി.കരിയൻ വെള്ളിക്കോത്ത്. വനിതസഹകരണ സംഘം പ്രസിഡണ്ട് ദേവിരവീന്ദ്രൻ, യൂണിയൻ ഏരിയ സെക്രട്ടറി എ. കെ.ലക്ഷ്മണൻ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.തങ്കമണി, എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ടി.പി.രാജേഷ്സ്വാഗതവും വി. ഷനിൽകുമാർനന്ദിയും പറഞ്ഞു.