
കാസർകോട്:കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം നടത്തി
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37-ാ മത് ജില്ലാ സമ്മേളനം കാസർകോട് കേരള ബാങ്ക് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് എം. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.കെ. വിനോദ് കുമാർ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ടി.വി. ഉണ്ണികൃഷ്ണൻ , സി.വി. അജയൻ , കെ. ശശി, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പി.കെ. പ്രകാശ് കുമാർ, എം. പുരുഷോത്തമൻ നായർ, വനിതാ ഫോറം സംസ്ഥാന കോ – ഓർഡിനേറ്റർ കെ. രാധ , ജില്ലാ സെക്രട്ടറി സി.ഇ. ജയൻ, എം.ലത , സുജിത്ത് പുതു കൈ എന്നിവർ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം ഡി.സി.സി. പ്രസിഡൻ്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.പി. ജയദേവൻ അധ്യക്ഷനായി. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉപഹാരം നൽകി. യു . പ്രശാന്ത് കുമാർ, ജി. മധുസൂദനൻ, കെ.എം. അബ്ദുള്ള, എം.കെ. ഗോവിന്ദൻ, ഇ. മണികണ്ഠൻ, കെ. നാഗ വേണി, എ. സുധീഷ് കുമാർ, സി. ശശി, ബെന്നി ഫ്രാൻസിസ്, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സുവനീർ പ്രകാശന കർമ്മം മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ നിർവ്വഹിച്ചു. പി.വിനോദ് കുമാർ അധ്യക്ഷനായി. കെ. നാരായണൻ നായർ, എ.കെ. ശശാങ്കൻ എന്നിവർ സംസാരിച്ചു.
മെയ് 9, 10, 11 തീയ്യതികളിൽ കണ്ണൂരിൽ നടക്കുന്ന 37 -ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം നടത്തിയത്.