
കാഞ്ഞങ്ങാട്:കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണ ചുമതല കേരളാ ബാങ്ക് ഏറ്റെടുക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.വി. പ്രഭാകരമാരാർ ഉദ്ഘാടനം ചെയ്തു. എ.ഗോപാലൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി സി. ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ടി. രാഘവൻ പ്രവർത്തന റിപ്പോർട്ടും കെ. മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എൻ കുഞ്ഞികൃഷ്ണൻ, പി. ദാമോദരൻ, എ. രാഘവ പൊതുവാൾ,
എം.ജയകുമാർ, സി. അച്ചുതൻ,പി.വിജയകുമാർ, വി. കൃഷ്ണൻ, കെ.വി. പ്രഭാവതി, എം.കുമാരൻ എന്നിവർ സംസാരിച്ചു. പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. എ.ഗോപാലൻ – പ്രസിഡണ്ട്, കെ.എം.നാരായണൻ – വൈസ് പ്രസി. ,
ടി. രാഘവൻ -സെക്രട്ടറി,
എം. തമ്പാൻ – ജോ. സെക്രട്ടറി,
- കെ. മോഹനൻ – ട്രഷറർ,