നീലേശ്വരം. കേരള അക്ഷര സംഗമം കൂട്ടായ്മയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം നെയ്തൽ ലെയ്‌ഷർ പാർക്കിൽ വെച്ച് ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. പ്രസിദ്ധ കഥാകാരൻ സുബൈദ നീലശ്വരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ആദരിച്ചു. പ്രസിഡന്റ് സിജി രാജൻ അധ്യക്ഷത വഹിച്ചു. സുരേഷ്കുമാർ നീലേശ്വരം, കോറോത്ത് രാജേന്ദ്രകുമാർ, നാരായണൻ ബെഡൂർ, സന്തോഷ് ഒഴിഞ്ഞവളപ്പ്, ഗിരിധർ രാഘവൻ, പ്രജിത എം. പി., പി വി കുമാരൻ മോനാച്ച, അബ്ദുൾ ലത്തീഫ് നീലേശ്വരം എന്നിവർ സംസാരിച്ചു.സെക്രട്ടറി ടോംസൺ ടോം സ്വാഗത വും സുധാകരൻ നീലേശ്വരം നന്ദിയും പറഞ്ഞു.