നീലേശ്വരം: അറുപത്തിരണ്ടാമത് കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്രീയ വിദ്യാലയം റിട്ടയേർഡ് അധ്യാപിക പി എംസുമ ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ ജിനീഷ്.പി,റീന പി.വി, രക്ഷാ കർതൃ പ്രതിനിധി ഫ്ലാബിയൻ കെ.ജെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.ഗായത്രി സ്വാഗതം പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.