മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന പള്ളിക്കര കേണമംഗലം ഭഗവതി ക്ഷേത്രത്തിലെ പെരും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഔഷധക്കഞ്ഞി ആയുർവേദ ക്യാമ്പ് സംഘടിപ്പിക്കുന്നു. പഴമയുടെ നന്മയിലേക്ക് ഒരു തിരിച്ചുവരവ് എന്ന പേരിൽ വനിത സബ്കമ്മിറ്റി ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വനിതാ സബ്കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ബാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. ഡോ.ജി കെ സീമ ക്ലാസ്സ് എടുക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത മുഖ്യാതിഥിയാകും.