നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ബ്രഹ്മകലശമഹോത്സത്തിൻ്റെയും പെരുങ്കളിയാട്ടത്തിൻ്റെയും ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികളോടനുബന്ധിച്ച് മെഗാതിരുവാതിര അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രോഗ്രാം – വനിതാ സബ്ബ് കമ്മറ്റികൾ സംയുക്തമായാണ് 500 വനിതാ കലാകാരികളെ അണിനിരത്തി മെഗാ തിരുവാതിരക്കായി തയ്യാറെടുപ്പ് നടത്തുന്നത്. തിരുവാതിര അവതരണം വേൾഡ് ഓഫ് ഗിന്നീസ് റിക്കാർഡിൽ രേഖപ്പെടുതുവാനുള്ള ശ്രമവും ഉണ്ട്. പള്ളിക്കര അമ്പല മൈതാനിയിലായിരിക്കും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനനുസരിച്ച് മെഗാതിരുവാതിര അരങ്ങേറുക.
2025 മാർച്ച് 1 മുതൽ 9 വരെയാണ് കേണമംഗലം കഴകത്തിൽ നവീകരണ ബ്രഹ്മകലശമഹോത്സവവും പെരുങ്കളിയാട്ടവും നടക്കുന്നത്.