The Times of North

Breaking News!

ലങ്കാടി നാഷണൽ ചാമ്പ്യൻഷിപ് സബ് ജൂനിയർ കേരള ടീം പുറപ്പെട്ടു.   ★  നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.   ★  മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.   ★  അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും   ★  ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി   ★  ബസ്സിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ   ★  തീവ്ര ഹിന്ദുത്വത്തെ തടഞ്ഞു നിർത്തിയത് ഗാന്ധിയും കോൺഗ്രസും ഭരണഘടനയും   ★  വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത   ★  ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി   ★  ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിൻ്റെ പ്രസക്തിയേറുന്നു. പ്രൊഫ: വിൻസെൻ്റ് മാത്യു

കേണമംഗലം കഴകം പെരുംകളിയാട്ടം – കവുങ്ങും മുളയുംനാളെ കൊണ്ടുവരും

നിലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം അവസാനദിവസം അരങ്ങിൽ എത്തുന്ന ശ്രീ കേണമംഗലം ഭഗവതിയുടെ നാൽപ്പത്തീരടി തിരുമുടിക്കുള്ള കവുങ്ങും മുളയും നാളെ ( ശനിയാഴ്ച) കൊണ്ടുവരും. കവുങ്ങ് കല്ല്യോട്ട് കഴകത്തിൽ നിന്നും മുള മുളവന്നൂർ കഴകത്തിൽ നിന്നും ആചാരനുഷ്ഠാനങ്ങളോടെ മുറിച്ചെടുത്ത് ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നേതൃത്വത്തിലാണ് കേണമംഗലം കഴകത്തിലേക്കു എത്തിക്കുക . രാവിലെ 6.58 മുതൽ 7.05 വരെയുള്ള ശുഭമുഹൂർത്തത്തിൽ മുറിച്ചെടുത്ത് നിലം തൊടാതെ വാല്യക്കാർ ചുമലിലേറ്റി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി എട്ടുമണിയോടെയാണ് കഴകത്തിൽ എത്തിച്ചേരുക. കല്ല്യോട്ട് നിന്നും രാവിലെ 10 30ന് പുറപ്പെടുന്ന ഘോഷയാത്ര കുമ്പള, പാറപ്പള്ളി,മാവുങ്കാൽ, കല്യാൺ റോഡ്, മടിക്കൈ അമ്പലത്തുകര,
കൂലോറോഡ്,കോൺവെന്റ് ജംഗ്ഷൻ, തളിയിൽ അമ്പല പരിസരം , മെയിൻ ബസാർ, കരുവാച്ചേരി വഴി ക്ഷേത്രത്തിലെത്തും.

Read Previous

കാണാതായ യുവാവ് തിരിച്ചെത്തി

Read Next

ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും അനുമോദനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73