
നീലേശ്വരം: കൊഴുന്തിൽ യുവശക്തി വായനാശാല & ഗ്രന്ഥാലയം, ഏപ്രിൽ 26 ന് കെസിഎസ് നായർ അനുസ്മരണവും സൗഹൃദ സർഗ്ഗ സംഗീത സായാഹ്നവും സംഘടിപ്പിക്കുന്നു. വൈകുന്നേരം 6 30 മുതൽ യുവശക്തി കലാവേദി ഗ്രൗണ്ടിൽ നടക്കുന്നഅനുസ്മരണ പരിപാടി കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ പ്രൊഫ. കെ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പി എം എം മനോഹരൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് സൗഹൃദ സംഗീത സായാഹ്നത്തിൽ ഡോ വി സുരേഷ്, ജയൻ രാജ് തുടങ്ങിയവർ പങ്കെടുക്കുന്നു.