The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ.സി.സി.പിഎല്ലും ബി.പി. ടിയും ബിസിനസ്സ് ധാരണാ പത്രം ഒപ്പിട്ടു.

പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി എൽ ൻ്റെ അടുത്ത ഒരു വർഷത്തെ ബിസ്സിനസ്സ് പ്ലാൻ സംബന്ധിച്ച് കെ.സി.സി.പിഎൽ ലും വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (ബി.പി. ടി) യും സ്ഥാപനവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. അടുത്ത ഒരു വർഷക്കാലം കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ബിസിനസ്സ് പ്ലാൻ എങ്ങനെ ആയിരിക്കണം സംബന്ധിച്ച് നേരത്തേ ചെയർമാൻ ടി.വി. രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം കമ്പനിയുടെ പ്രവർത്തനം അവലോകനം ചെയ്തു കൊണ്ട് പ്രൊപ്പോസൽ നൽകിയിരുന്നു. അത് ബി.പി ടി പരിശോധിച്ചതിതിനു ശേഷമാണ് ധാരണാപത്രം ഒപ്പ് വെച്ചത്.

തിരുവനന്തപുരം ബി പി ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കെ.സി.സി.പി എൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും ബി പി ടി ചെയർമാൻ കെ. അജിത് കുമാറും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്.

കഴിഞ്ഞ മൂന്നു വർഷക്കാലം തുടർച്ചയായി കമ്പനിക്ക് പ്രവർത്തന ലാഭം കൈവരിക്കാൻ കഴിഞ്ഞു .
ഇതിനകം നിരവധി വൈവിധ്യവൽക്കരണ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു . കേരളത്തിലെ ആശുപത്രികളിൽ ഉപയോഗിക്കോണ്ട നിരവധി സൊലൂഷൻസ് ഉദ്പാദിപ്പിക്കുന്നതിനായി കണ്ണപുരത്ത്
ആൻറി സെപ്റ്റിക് & ഡിസ്ഇൻഫ്കൻ്റ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നിർമ്മാണപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. 2.4 കോടി രൂപയാണ് പദ്ധതി ചെലവ്. പാലക്കാട് കഞ്ചിക്കോട് പെട്രോൾ പമ്പ് കാസർക്കോട് കരിന്തളം പെട്രോൾ പമ്പ് എന്നിവയും ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കും

Read Previous

കൗണ്ടിങ് ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാർഡ് നൽകി

Read Next

വോട്ടെണ്ണല്‍ ദിവസം നിരോധനാജ്ഞ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!