
കയ്യൂർ:ജിവിഎച്ച്എസ്എസ് കയ്യൂർ സ്കൂൾതല പഠനോത്സവം ആഘോഷിച്ചു. കുട്ടികളുടെ പാഠ്യ പഠനാനുബന്ധ മേഖലകളിലെ കഴിവുകളുടെ നേർ സാക്ഷ്യമായിരുന്നു പഠനോത്സവത്തിലെ ഓരോ അവതരണവും. ശാസ്ത്ര,ഗണിതശാസ്ത്ര , പ്രവർത്തി പരിചയ മേളകളിലെ മികവാർന്ന ഇനങ്ങളും ഇതിൻറെ ഭാഗമായി പ്രദർശനത്തിനായി ഒരുക്കി.പി ടി എ പ്രസിഡണ്ടും വാർഡ് മെമ്പറുമായ എം.പ്രശാന്തിന്റെ അധ്യക്ഷതയിൽ എസ്എംസി ചെയർമാൻ കെ.രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ എം.പി മിനിമോൾ ,ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് കെ,എം.വിജയൻ ,പി.ടി.എ പ്രസിഡൻറ് എ.കെ ലേഖ, കെ.പിഷാജി , വിപ്രണാബ് കുമാർ.എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് ആലപ്പടമ്പൻ സ്വാഗതവും എസ് ആർ ജി കൺവീനർ കെ വി സുജാത നന്ദിയും പറഞ്ഞു.