The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

വയനാടിന് കൈത്താങ്ങായി അവധി ദിനത്തിൽ സാനിറ്ററി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കയ്യൂർ എൻ. എസ്. എസ്

കയ്യൂർ: വയനാട് പുനർനിർമ്മാണ ഫണ്ട് കണ്ടെത്തുക, വനിതകളുടെ സംരംഭകത്വ ശേഷി പരിപോഷിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കയ്യൂർ ഗവ: ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ എൻ.എസ്.എസ് വളണ്ടിയർമാരും,മദർ പിടിഎ അംഗങ്ങളും സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം നടത്തി. പരിശീലനത്തിന്റെ ഭാഗമായി ഏകദേശം 50000/- രൂപയുടെ സാനിറ്ററി ഉൽപ്പന്നങ്ങളാണ് കയ്യൂർ ഫ്രഷ് എന്ന പേരിൽ നിർമ്മിച്ചത്. ഡിഷ് വാഷ്, ക്ലോത്ത് വാഷ്,ഹാൻഡ് വാഷ് , ടോയ്ലറ്റ് ക്ലീനർ, കളർ ഫിനോയിൽ എന്നിവ ഇവയിൽ ഉൾപ്പെടും. ഇതിൻ്റെ വിൽപ്പനയിലൂടെ കണ്ടെത്തുന്ന തുക എൻ.എസ്.എസിന്റെ വയനാട് പുനർനിർമ്മാണ ഫണ്ടിലേക്ക് നൽകും.
ഉൽപ്പന്നങ്ങളുടെ വിതരണോദ്ഘാടനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ശാന്ത നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ടി.വി രാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ കെ.വി ലക്ഷ്മണൻ,മദർ പി.ടി.എ പ്രസിഡണ്ട് ധന്യ.കെ,സീനിയർ അസിസ്റ്റൻറ് വിജയൻ.കെ, പരിശീലിനത്തിന് നേതൃത്വം കൊടുത്ത , സ്വദേശ് കാസറഗോഡിൻ്റെസംരംഭകത്വ പരിശീലകൻ കെ.കെ സത്യനാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ പ്രണാബ് കുമാർ സ്വാഗതവും വളണ്ടിയർ സെക്രട്ടറി കുമാരി നഷ ഫാത്തിമ നന്ദിയും അറിയിച്ചു.

Read Previous

വയനാട് ജനതയെ ചേർത്തുപിടിച്ച് കാഞ്ഞങ്ങാട് ഹരിത കർമ്മ സേന- ദുരിതാശ്വാസനിധിയിലേക്ക്1 ലക്ഷം രൂപ നൽകി

Read Next

കേണമംഗലം പെരുങ്കളിയാട്ടം, പ്രചാരണത്തിന് ഔഷധക്കഞ്ഞി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73