കർണ്ണാടകയിലെ അങ്കോലയിൽ അപകടത്തിൽ പെട്ട കോഴിക്കോട് സ്വദേശി അർജ്ജുൻ്റ ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം ഇന്നലെ പ്രതീക്ഷയോടെ കണ്ടെത്തിയത് കയ്യൂർ മുഴക്കോത്ത് സ്വദേശിയുടെ ബുദ്ധിയും. കയ്യൂർ മുഴക്കോം അരയാലിൻ കീഴിൽ സ്വദേശിയും സൂറത്ത്കൽ ഐ എ ടി പ്രൊഫസറുമായ ഡോ: ശ്രീവത്സ കൊളത്തായരാണ് മലയാളികളുടെ അഭിമാനമായത്. കുന്നിടിഞ്ഞ് മണ്ണ് കല്ലും പതിക്കുന്നതിൻെറ വ്യാപ്തിയും കനവും കണക്കാക്കി ശാസ്ത്രീയമായ സൂത്രവാക്യം ഉപയോഗിച്ചുള്ള “അലെർട്ടിക്ക് മോഡൽ” ഉണ്ടാക്കി കൃത്യമായ പോയ്ൻ്റിൽ എത്തിചേർന്നത് ഇദ്ധേഹത്തിൻ്റെ നിഗമനങ്ങളിലാണ്. നാഷണൽ ദുരന്ത നിവാരണ സേന അതോററ്റി ക്ഷണിച്ചു വരുത്തിയതാണ് ഇദ്ദേഹത്തെ. കൂടാതെ കഴിഞ്ഞ വർഷം പെരിയയിൽ ദേശീപാത നിർമ്മാണത്തിനിടെ മേൽപ്പാലം തകർന്നപ്പോൾ ആയത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ടീമിലും ശ്രീവത്സ കൊളത്തായർ ഉണ്ടായിരുന്നു. മുഴക്കോം – അരയാലിൻ കീഴിലെ ബാലകൃഷ്ണ കൊളത്തായരുടെയും ശാരദ അന്തർജനത്തിൻ്റെയും മകനാണ് .