നീലേശ്വരം പാലക്കാട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി. ക്ഷേത്രം പാട്ടുത്സവത്തിന്റെയും കളിയാട്ട മഹോത്സവത്തിന്റെയും മുന്നോടിയായി ആഘോഷ കമ്മിറ്റി തയ്യാറാക്കിയ “കാവകം” സപ്ലിമെന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ പ്രകാശനം ചെയ്തു. ക്ഷേത്ര സ്ഥാനീകർ, കമ്മിറ്റി ഭാരവാഹികൾ അംഗങ്ങൾ, ആഘോഷ കമ്മിറ്റി ഭാരവാഹികൾ വനിതാ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര സ്ഥാനികർ സപ്ലിമെന്റ് ഏറ്റുവാങ്ങി.
ജനുവരി 25 മുതൽ 30 വരെ നടക്കുന്ന പാട്ട് ഉത്സവ ദിവസങ്ങളിൽ പ്രാദേശിക കമ്മിറ്റികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഫെബ്രുവരി 1 2 തീയതികളിൽ കളിയാട്ട മഹോത്സവം നടക്കും. കളിയാട്ട സമാപനദിവസം ഉച്ചക്ക് ഭക്തർക്ക് അന്നദാനം ഉണ്ടായിരിക്കും.