കശ്മീർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിവാദ പോസ്റ്റിട്ട മുസ്ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിന് എതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ 23 നാണ് ബഷീർ വെള്ളിക്കോത്ത് തീവ്രവാദികളെ ന്യായീകരിച്ചും അക്രമത്തിനു പിന്നിൽ സംഘപരിവാറാണെന്നും പരാമർശിച്ചാണ് പോസ്റ്റ്. ഇതിനെതിരെ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് എസ്.പി. ഷാജി നൽകിയ പരാതിയിലാണ് കേസ്.മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ആണ് ബഷീർ വെള്ളിക്കോത്ത്.