
നീലേശ്വരം: കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയും യുവാവും മുങ്ങി മരിച്ചു.
ഉദുമ പടിഞ്ഞാറിലെ മുഹമ്മദിൻ്റെ മകൻഅബ്ദുള്ള (14), വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് എളേരി പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. ബന്ധു വീട്ടിലെത്തിയ അബ്ദുള്ള കൂട്ടുകാർക്കൊപ്പം ഉദുമ പടിഞ്ഞാറിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.വെള്ളത്തിൽ മുങ്ങിയ അബ്ദുല്ലയെ ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂട്ടുകാർക്ക് ഒപ്പം മാങ്ങോട് ഭീമനടി മാങ്ങാട് പുഴയിൽ കുളിക്കാൻ എത്തിയ അബിൻ ജോണി പുഴയിൽ മുങ്ങിമരിക്കുകയായിരുന്നു.